സംസ്കാര ബുക്ക് ക്ലബ്ബ്

പുരോഗമന ആശയങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുന്ന സംസ്കാരയുടെ വായനാലോകമാണ് സംസ്കാര ബുക്ക്‌ ക്ലബ്‌. ഓരോ മാസത്തിലും വായിച്ച പുസ്‌തകങ്ങളെ പ്രതിയുള്ള അംഗങ്ങളുടെ വിചാരങ്ങൾ ഇവിടെ ചർച്ചകൾക്ക് വിധേയങ്ങളാക്കുന്നു. അവ പുതിയ പുസ്തകങ്ങളുടെ വിമർശങ്ങളോ പഴയ സൃഷ്ടികളുടെ പുനർവായനയോ ആവാം.

എഴുത്തിന്റെ മുഖ്യധാരാലോകത്തെ അനുഗമിക്കുന്നതോടൊപ്പം സ്ത്രീ, ദളിത്‌, തൊഴിലാളി വർഗ്ഗ എഴുത്തുകൾക്കും തുല്യപ്രാധാന്യം നൽകുന്നു. മനുഷ്യത്വരഹിതമായ വിഭാഗീയ ചിന്തകളെ സന്ധികളില്ലാതെ നാമിവിടെ തിരസ്കരിക്കുന്നു.

2025 ഓഗസ്റ്റ് 31നു നടന്ന സംസ്കാരയുടെ ഉദ്ഘാടനത്തിൽ ശൈലജ ടീച്ചർ പറഞ്ഞതിങ്ങനെ “ദിശാബോധമുള്ള രാഷ്ട്രീയപ്രവർത്തനത്തിന് കർമ്മനിരതത്വം മാത്രം പോരാ, ആഴത്തിലുള്ള വായനയും വേണം”. ഇതുൾക്കൊണ്ടുകൊണ്ട്, വായനയിലൂടെയും ചർച്ചകളിലൂടെയും പുരോഗമനാത്മകമായ മനോഭാവം സൃഷ്ടിക്കാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഈ ക്ലബ്‌ വഴി നാം ശ്രമിക്കുന്നു.